11:52am 11 November 2026
NEWS
ഇൻകാസ് ഖത്തർ "മധുരമീ ഓണം”
28/09/2025  10:41 AM IST
nila
ഇൻകാസ് ഖത്തർ മധുരമീ ഓണം”

ഇൻകാസ് ഖത്തറിന്‍റെ ഇത്തവണത്തെ ഓണാഘോഷം ഐ സി സി അശോകഹാളിൽ സാമുചിതമായി കൊണ്ടാടി. "മധുരമീ ഓണം"  എന്ന് പേര് നൽകിയ ഓണാഘോഷം ഖത്തർ പ്രവാസികൾക്ക് പ്രത്യേകമായ ഓരോണാഅനുഭവം സമ്മാനിച്ചു. വ്യത്യസ്ത മായ കലാ പരിപാടികളോടൊപ്പം തന്നെ വിഭവസമൃദ്ധമായ ഓണ സദ്യയും അഥിതികൾക്ക് അനുഭവവേദ്യമായി. സമൂഹത്തിന്‍റെ നാനാ തുറയിൽനിന്നും ഉള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഓണാഘോഷത്തിനു മാറ്റ് കൂട്ടി.
 ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോക്ടർ വൈഭവ് തണ്ടാല കുടുംബസമേതം ആഘോഷത്തിൽ പങ്കെടുത്തു. അപ്പെക്സ് ബോഡി പ്രസിഡണ്ടുമാരായ എ. പി. മണികണ്ഠൻ, ഷാനവാസ് ബാവ. ഇ പി അബ്ദുൾറഹ്മാൻ,  ഐ.സി. ബി. എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ. എസ്.പ്രസാദ് മറ്റു സംഘടനകളുടെ പ്രധിനിധികൾ, അപ്പെക്സ് ബോഡിഭാരവാഹികൾ തുടങ്ങി ഖത്തർ പ്രവാസലോകത്തിന്‍റെ  മുഴുവൻ പ്രാതിനിധ്യവും ചടങ്ങുകൾക്ക് ഉണ്ടായിരുന്നു.
 ഇൻകാസ് പ്രസിഡന്‍റെ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് ട്രഷറർ അബ്ദുൾറഹിമാൻ, സീനിയർ നേതാക്കളായ ജോപ്പച്ചൻ തെക്കെകൂറ്റ്, മുഹമ്മദ് ഷാനവാസ്, സിദ്ധീക്ക് പുറായിൽ,എബ്രഹാം ജോസഫ്, പ്രദീപ്‌ പിള്ള, വർക്കി ബോബൻ, ബഷീർ തൂവാരിക്കൽ, സി താജുദ്ധീൻ, അൻവർ സാദത്ത്,മനോജ്‌ കൂടൽ, ജയപാൽ മാധവന്‍,ഷിബു സുകുമാരന്‍ , യു. എം സുരേഷ്, അഷ്‌റഫ്‌ നന്നംമുക്ക്, പി കെ റഷീദ്, ആൻ്റണി ജോൺ, ഷമീർ പുന്നുരാൻ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഫാസിൽ ആലപ്പുഴ,  ഷിജു കുര്യാക്കോസ്, സി. ജി.ദീപക്, സിനിൽ ജോർജ്, എഡ്വിൻ, സർജിത്ത് കുട്ടംപറമ്പത്ത്  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ഏതാണ്ട് അർദ്ധരാത്രി വരെ നീണ്ട ഓണസദ്യ ദോഹയിലെ പ്രവാസികൾക്ക് പുതിയ അനുഭവം ആണ് സമ്മാനിച്ചത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img